Home National ഇഷ അംബാനി വിവാഹം; അതിരുകളില്ലാത്ത ആഡംബരം;മുംബൈയില്‍ റെക്കോര്‍ഡ് വിമാന ഗതാഗതം

ഇഷ അംബാനി വിവാഹം; അതിരുകളില്ലാത്ത ആഡംബരം;മുംബൈയില്‍ റെക്കോര്‍ഡ് വിമാന ഗതാഗതം

2
0
ഇഷ അംബാനിയുടെ വിവാഹാഘോഷച്ചടങ്ങില്‍ പോപ്പ് താരം ബിയോണ്‍സ് അവതരിപ്പിച്ച സംഗീതനിശയില്‍ നിന്ന്‌

ഉദയ്പുര്‍: മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹാഘോഷത്തെ തുടര്‍ന്ന് ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച റെക്കോര്‍ഡ് വിമാന ഗതാഗതം. 24 മണിക്കൂറിനിടെ 1007 തവണയാണ് വിമാനങ്ങള്‍ ഇവിടെനിന്ന് പറന്നുയരുകയോ ഇറങ്ങുകയോ ചെയ്തത്. ഇതിനു മുന്‍പുള്ള റെക്കോര്‍ഡ് ഇക്കഴിഞ്ഞ ജൂണില്‍ 1003 തവണയായിരുന്നു.

വിവാഹാഘോഷത്തെ തുടര്‍ന്നുള്ള വിമാന സര്‍വീസുകളാണ് എണ്ണം കൂട്ടിയതെന്ന് ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ഇതാണ് കാരണമെന്ന് വിമാനത്താവള വൃത്തങ്ങള്‍ പറയുന്നു. ആഘോഷത്തിനായി ഉദയ്പുരിലേക്ക് വെള്ളി, ശനി ദിവസങ്ങളിലായി 150 ചാര്‍ട്ടേഡ് വിമാനങ്ങളിലും 44 സ്ഥിരം സര്‍വീസുകളിലുമായാണ് അതിഥികളെ എത്തിച്ചത്. ഇവരില്‍ ഭൂരിഭാഗവും 35 ചാര്‍ട്ടേഡ് വിമാനങ്ങളിലായി മടങ്ങി. ഇന്നലെ അഞ്ച് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പുതിയ അതിഥികള്‍ എത്തി.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകളെ വിവാഹം ചെയ്യുന്നത് വ്യവസായിയായ ആനന്ദ് പിരമല്‍ ആണ്. ബുധനാഴ്ചയാണ് വിവാഹം. വിവാഹാഘോഷത്തിന്റെ ഭാഗമായി പോപ് താരം ബിയോണ്‍സിന്റെ സംഗീത പ്രകടനവും നടന്നു. രാജസ്ഥാനിലെ തടാക നഗരമായ ഉദയ്പുരില്‍ നടന്ന രണ്ടാമത്തെ വിവാഹപൂര്‍വ ആഘോഷത്തിലാണ് ബിയോണ്‍സ് സംഗീതനിശ അരങ്ങേറിയത്.

യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനും ബോളിവുഡില്‍നിന്ന് ആമിര്‍ ഖാന്‍, കിരണ്‍ റാവു, പ്രിയങ്ക ചോപ്ര നിക്ക് ജൊനാസ്, അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി ജോഡികളും സല്‍മാന്‍ ഖാന്‍, വിദ്യ ബാലന്‍ എന്നിവരും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ലക്ഷ്മി മിത്തല്‍ അടക്കമുള്ള വന്‍ വ്യവസായികളും ആഘോഷങ്ങള്‍ക്കായി എത്തി. 1200 അതിഥികളാണ് ആകെയുള്ളത്. ആഘോഷം നടക്കുന്ന ഹോട്ടലില്‍ പരമ്പരാഗത കലാരൂപങ്ങളും വസ്ത്രങ്ങളും ചിത്രങ്ങളും അടങ്ങുന്ന സ്വദേശി ബസാര്‍ ഒരുക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here