Home Breaking News ഉദയ്പൂര്‍ കൊലപാതകം: രണ്ട് പ്രതികളെ കൂടി 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു

ഉദയ്പൂര്‍ കൊലപാതകം: രണ്ട് പ്രതികളെ കൂടി 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു

1
0

ഉദയ്പൂര്‍ : ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ മൊഹ്സിന്‍, ആസിഫ് എന്നിവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചനയിലും മുന്നൊരുക്കത്തിലും പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേരെ ജൂലൈ 13 വരെ പ്രാദേശിക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികളായ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവരെ രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.ചൊവ്വാഴ്ചയാണ് പ്രതികളായ റിയാസും ഗൗസും ചേര്‍ന്ന് ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയും പിന്നീട് ഇസ്ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുന്നുവെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here