മതമുപേക്ഷിക്കുന്നവരുടെ എണ്ണം ദിനം പ്രതി അവിടെ വര്‍ദ്ധിക്കുകയാണ്ആസ്ത്രേലിയക്ക് ഒരു പ്രത്യേകതയുണ്ട്. അവിടുത്തെ ജനനസംഖ്യയുടെ പകുതിയാളുകളുടെയും ഒന്നുകില്‍ മാതാവ് അല്ലെങ്കില്‍ പിതാവ് ജനിച്ചത് ലോകത്തെ മറ്റേതെങ്കിലും രാജ്യത്താണ് എന്നുള്ള വസ്തുത ആ രാജ്യത്തിനുമാത്രം സ്വന്തമാണ്.അതായത് ആസ്ത്രേലിയ പല ദേശങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ഭൂമിയാണ് എന്നുതന്നെ പറയാം.ഏതാണ്ട് 50 വര്‍ഷം മുന്‍പുവരെ ആസ്ത്രേലിയന്‍ ജനസംഖ്യയുടെ 90% വും ക്രിസ്ത്യന്‍ മതവിഭാഗങ്ങളായിരു ന്നുവെങ്കില്‍ 2011 ല്‍ അവര്‍ 60 % വും 2016 ല്‍ അവരുടെ ജനസംഖ്യ 50 % മായി കുറഞ്ഞിരിക്കുന്നു.ഇപ്പോള്‍ ഏറ്റവും പുതിയ 2021 ലെ സെന്‍സസ് പ്രകാരം ആസ്ത്രേലിയയിലെ ക്രിസ്തുമത വിശ്വസിക്കല്‍ കേവലം 43.9 % ആയി കുറഞ്ഞിരിക്കുകയാണ്. ഇവരില്‍ കത്തോലിക്കര്‍ 20 % വും ആംഗ്ലിക്കന്‍ സഭ അനുയായികള്‍ 9.8 % വും വരും. ബാക്കി മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്.എന്താണ് ഇതിനുള്ള കരണമെന്നല്ലേ മറ്റു മതങ്ങളുടെ അതിപ്രസരമോ മതം മാറ്റമോ അല്ല മറിച്ച് മതമുപേക്ഷിച്ച് ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്നവരുടെ ശതമാനം മറ്റുള്ള രാജ്യങ്ങളിലേതുപോലെ അവിടെ ഗണ്യമായി വര്‍ദ്ധിക്കുകയാണ്.പുതിയ കണക്കുകള്‍ അനുസരിച്ച് ആസ്ത്രേലിയയിലെ 40 % ജനങ്ങള്‍ മതമില്ലാത്തവരായാണ് ജീവിക്കുന്നത്. മതമുപേക്ഷിക്കുന്നവരുടെ എണ്ണം ദിനം പ്രതി അവിടെ വര്‍ദ്ധിക്കുകയുമാണ്.
2011 ല്‍ ആസ്ത്രേലിയയില്‍ മതമില്ലാത്തവര്‍ 22 % ആയിരുന്നത് 2016 ല്‍ 30 % ആയി ഉയരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 5 വര്ഷം കൊണ്ട് മതമുപേക്ഷിച്ചവരുടെ എണ്ണം 40 % ശതമാനമായി ഉയര്‍ന്നത് വളരെ ശ്രദ്ധേയമാണ്.ഇവിടെ മറ്റൊരു വസ്തുതകൂടി നമ്മള്‍ അറിയേണ്ടതാണ്. ഹിന്ദു – മുസ്ലീം വിഭാഗങ്ങളുടെ ജനസംഖ്യ അവിടെ നല്ലനിലയില്‍ ഉയര്‍ന്നിരിക്കുന്നു എന്നതാണ്. ആസ്ത്രേലിയയിലെ ആകെ ജനസംഖ്യയുടെ 2.7% ഹിന്ദുക്കളും 3.2 % മുസ്ലിം വിഭാഗങ്ങളുമാണ്.2021 ലെ വിവിധ സര്‍വ്വേകള്‍ പ്രകാരം ലോകത്ത് മതമില്ലാത്തവരും യുക്തിവാദികളും ഇന്ന് ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു എന്നതാണ്. കൃസ്തുമതം, ഇസ്ലാം മതം കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് അതായത് ഏകദേശം ഇന്ത്യയുടെ ജനസംഖ്യക്ക് തുല്യമായ നിലയില്‍ 120 കോടിയോളം ആളുകള്‍ മതമില്ലാത്തവരോ യുക്തിവാദികളോ ആണ്. യാതാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലാകാം.ഇതൊന്നുമല്ലാതെ ചില സ്വതന്ത്ര എഴുത്തുകാര്‍ നടത്തിയ സര്‍വ്വേ പ്രകാരം ചൈനയിലുള്‍പ്പെടെ ലോകമാകെ 200 -250 കോടി ജനങ്ങള്‍ അതായത് ലോകജനസംഖ്യയുടെ 25 -35 % ജനങ്ങള്‍ യുക്തിവാദികളും മതമുപേ ക്ഷിച്ചവരുമാണത്രേ.ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന ബ്രിട്ടനില്‍ ഇവര്‍ 73 % വും അമേരിക്കയില്‍ 42 % വുമാണ്. മതമുപേക്ഷിക്കുന്നത് തടയുന്നതിനായി അമേരിക്ക അവരുടെ കറന്‍സിയില്‍ ‘In God We Trust’ (ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു) എന്നുവരെ രേഖപ്പെടുത്തിയിട്ടും അതൊന്നും ഇതുവരെ ഫലവത്തായിട്ടില്ല.അടുത്ത 50 വര്‍ഷത്തിനുള്ളില്‍ മതമുപേക്ഷിക്കുന്നവരും യുക്തിവാദികളും ചേര്‍ന്ന് ലോക ജനസംഖ്യയുടെ ഭൂരിപക്ഷം അതായത് 50 % ത്തിലധികമാകുമെന്നാണ് അനുമാനം.
Home Breaking News ആസ്ത്രേലിയയില്‍ ജനം മതമുപേക്ഷിക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് ആസ്ത്രേലിയയിലെ 40 % ജനങ്ങള്‍ മതമില്ലാത്തവരായാണ് ജീവിക്കുന്നത്.









