Home Trivandrum ഉപതിരഞ്ഞെടുപ്പ്: നാലിടത്തും ഇടതിന് ജയം

ഉപതിരഞ്ഞെടുപ്പ്: നാലിടത്തും ഇടതിന് ജയം

2
0

ഉപതിരഞ്ഞെടുപ്പ്: നാലിടത്തും ഇടതിന് ജയം

തിരുവനന്തപുരം: ജില്ലയില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വിജയം.വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് വാര്‍ഡ് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ്. പിടിച്ചെടുത്തു. സി.പി.ഐ.യിലെ എസ്.രവികുമാര്‍ 45 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടുചെയ്തതും പൊന്നാംചുണ്ടിലാണ്.തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് വാര്‍ഡില്‍ എല്‍.ഡി.എഫ്. (സി.പി.എം.) സ്ഥാനാര്‍ത്ഥി ക്ലൈനസ് റൊസാരിയോ 1490 വോട്ടിനാണ് വിജയിച്ചത്.ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട് എല്‍.ഡി.എഫ്. നിലനിര്‍ത്തി. 463 വോട്ടിനാണ് എല്‍.ഡി.എഫ്.(സി.പി.എം.) സ്ഥാനാര്‍ത്ഥി ആര്‍.പി.നന്ദുരാജ് വിജയിച്ചത്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ എല്‍.ഡി.എഫിലെ(സി.പി.എം.) മലയില്‍കോണം സുനില്‍ 1630 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here