Home Latest News in Kerala ഉമിനിയില്‍ വീണ്ടും പുലിയിറങ്ങി

ഉമിനിയില്‍ വീണ്ടും പുലിയിറങ്ങി

5
0

ആ​ശ​ങ്ക... ഉ​മി​നി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി
പാലക്കാട്: ഉമിനിയില്‍ വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. കഴിഞ്ഞ ദിവസം പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള മേഖലയാണിത്.നായ്ക്കളുടെ കുര കേട്ട് നോക്കിയ ഇന്‍ഡോര്‍ കോര്‍ട്ടിന്റ വാച്ചര്‍ ഗോപിയാണ് പുലിയെ കണ്ടത്. ഈ മേഖലയില്‍ നിന്നും നായ്ക്കളുടെ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഉമിനിയിലെ ആളൊഴിഞ്ഞുകിടന്ന വീട്ടില്‍ നിന്നും രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മാധവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണിത്. പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍വച്ച് അമ്മ പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കൂടിന് സമീപമെത്തിയ അമ്മ പുലി ഒരു കുഞ്ഞുമായി കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞിനെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അമ്മ പുലി ഇനി വരില്ലെന്ന നിഗമനത്തില്‍ കൂട് മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കെയാണ് വീണ്ടും പുലിയെ നാട്ടുകാര്‍ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here