Home Kerala എംഎല്‍എ ഇടപെട്ടു; ഈസ്റ്റ് മണ്ണാര്‍മല ഇനി ‘പരിധിക്ക് പുറത്തല്ല

എംഎല്‍എ ഇടപെട്ടു; ഈസ്റ്റ് മണ്ണാര്‍മല ഇനി ‘പരിധിക്ക് പുറത്തല്ല

1
0

പെരിന്തല്‍മണ്ണ: വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ ഈസ്റ്റ് മണ്ണാര്‍മല പ്രദേശത്തെ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി. കവറേജ് ലഭ്യമല്ലാത്തതിനാല്‍ ഇവിടുത്തുകാരെ മൊബൈല്‍ ഫോണില്‍ ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നു നജീബ് കാന്തപുരം എംഎല്‍എയുടെ ശ്രമഫലമായി ഈസ്റ്റ് മണ്ണാര്‍മല പ്രദേശം പരിധിക്ക് അകത്തായിരിക്കുകയാണ്. ‘ജിയോ’ കന്പനിയാണ് ഇവിടെ ടവര്‍ നിര്‍മിച്ചത്. ഈസ്റ്റ് മണ്ണാര്‍മലക്ക് പുറമേ പീടികപ്പടി, പുതിയപറന്പ്, കോവിലകംപടി തുടങ്ങിയ പ്രദേശങ്ങളും പരിധിക്ക് അകത്തായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഈസ്റ്റ് മണ്ണാര്‍മലയിലെത്തിയ നജീബ് കാന്തപുരത്തോട് നാട്ടുകാര്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനു ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും എംഎല്‍എക്ക് നിവേദനം നല്‍കിയിരുന്നു. പ്രദേശത്തെ നെറ്റ്വര്‍ക്ക് പ്രശ്‌നം മനസിലാക്കിയ എംഎല്‍എ ജിയോ അധികൃതരുമായി ചര്‍ച്ച നടത്തിയതോടെയാണ്് ടവര്‍ നിര്‍മാണം സാധ്യമായത്.മൊബൈല്‍ ഫോണ്‍ കവറേജ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രദേശത്തെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായിരുന്നു. വിദ്യാര്‍ഥികള്‍ സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളെയും സുഹൃത്തുക്കളുടെ വീടുകളെയുമായിരുന്നു ആശ്രയിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ നജീബ് കാന്തപുരം എംഎല്‍എക്ക് കൂട്ട നിവേദനം നല്‍കിയിരുന്നു. ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ ടവര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് കല്‍പ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റഹ്മത്തുന്നിസ, ബ്ലോക്ക് പഞ്ചായത്തംഗം പി. ഗിരിജ, വാര്‍ഡംഗം സീനത്ത് പള്ളിപ്പാറ, ജിയോ ജില്ലാ മാനേജര്‍ വിനു, എന്‍.പി. അഷ്‌റഫ്, കിളിയങ്ങല്‍ ഹുസയിന്‍, രായിന്‍കുട്ടിഹാജി, കൊളത്തൂര്‍ ഹംസ, കല്ലിങ്ങല്‍ മുഹമ്മദ്, മുസ്തഫ കാര്യംതൊടി, അയ്യൂബ് കാര്യംതൊടി എന്നിവര്‍ പ്രസംഗിച്ചു. നിസാര്‍ പട്ടാണി സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here