Home Uncategorized ‘എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളക്കാര്‍

‘എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളക്കാര്‍

1
0

റഷ്യന്‍ സേനയുടെ സമ്മര്‍ദത്തില്‍ യുദ്ധമുഖത്തേക്ക് പോകുന്ന മലയാളികളുടെ നിസ്സഹായവസ്ഥ വിവരിക്കുന്ന ശബ്ദരേഖ പുറത്ത്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന ആശങ്കയാണ് തൃശൂര്‍ സ്വദേശികളായ ബിനിലും ജെയിനും പങ്കുവയ്ക്കുന്നത്. കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിത ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നത് .
ജെയിനിന്റെയും ബിനിന്റെയും മോചനത്തിന്റെ അനിവാര്യത വെളിവാക്കുന്ന ശബ്ദ രേഖയാണ് പുറത്തുവന്നത്.കൂടുതല്‍ സൈനിക വിന്യാസത്തോടെ യുദ്ധം ശക്തമാക്കുകയാണ് റഷ്യ. ഇതിന്റെ ഭാഗമായാണ് ഇരുവരെയും ഫ്രണ്ട് ലൈന്‍ ഫൈറ്റേഴ്‌സ് ആക്കാന്‍ നീക്കം തുടങ്ങിയത്. യുദ്ധത്തിനു പോകാന്‍ സജ്ജരായിരിക്കാന്‍ റഷ്യന്‍ സൈന്യം നിര്‍ദ്ദേശം നല്‍കി.
യുദ്ധത്തില്‍ കടന്നാക്രമിക്കാന്‍ തീരുമാനിച്ചതിനാല്‍ ബങ്കറുകളില്‍ നിന്നും മാറി യുദ്ധഭൂമിയില്‍ മുന്നേറാനാണ് റഷ്യന്‍ പട്ടാളം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യമെന്നാണ് ജെയിനും ബിനിലും വിശദീകരിക്കുന്നത്. ഇരുവരെയും മടക്കി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയുണ്ടായ യുദ്ധ മേഖലയിലെ വിന്യാസം കുടുംബത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here