
സംഭലില്‍ വര്‍ഗീയ കലാപങ്ങളെത്തുടര്‍ന്ന് പൂട്ടിക്കിടന്ന ക്ഷേത്രം ജില്ലാ അധികൃതര്‍ വീണ്ടും തുറന്നു. 1978 ന് ശേഷം തുറന്ന ക്ഷേത്രത്തിനുള്ളില്‍ ശിവന്റെയും ഹനുമാന്റെയും വിഗ്രഹങ്ങള്‍ കണ്ടെത്തി. ഷാഹി ജുമാ മസ്ജിദിന് സമീപത്തെ ക്ഷേത്രമാണ് തുറന്നത്. ഷാഹി ജമാ മസ്ജിദ് സ്ഥലം കൈയേറിയെന്നാരോപിച്ച് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് അധികൃതര്‍ പൂട്ടിക്കിടക്കുന്ന ക്ഷേത്രം കണ്ടെത്തിയത്. ദേശീയ മാധ്യമമായ ANIയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
1978 ലെ കലാപത്തിന് ശേഷം പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറി. ഇതൊരു പുരാതന ക്ഷേത്രമാണെന്നും ഭസ്മശങ്കര്‍ ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച ഷാഹി ജുമാ മസ്ജിദില്‍ കൈയേറ്റമാരോപിച്ച് അധികൃതര്‍ സര്‍വേ നടത്തിയതിനെ തുടര്‍ന്ന് നവംബര്‍ 24 ന് സംഭാലില്‍ അക്രമം നടന്നിരുന്നു. അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഭസ്മശങ്കര്‍ ക്ഷേത്രത്തില്‍ ഹനുമാന്റെ വിഗ്രഹവും ശിവലിംഗവുമുണ്ടെന്നും വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് 1978 മുതല്‍ ക്ഷേത്രം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞതായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) വന്ദന മിശ്ര പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ കിണര്‍ ഉപയോ?ഗ യോ?ഗ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൂര്‍വികരില്‍ നിന്ന് ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇതൊരു പുരാതന ക്ഷേത്രമാണ്. എന്നാല്‍ കലാപത്തിന് ശേഷം ക്ഷേത്രം അടച്ചിട്ടുവെന്നും ഈ ക്ഷേത്രത്തിന് 500 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.





