Home Covid 19 Updates ഒരു കോവിഡ് മരണംകൂടി; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായില്ല; സംസ്ഥാനത്ത് മരണം ആറായി

ഒരു കോവിഡ് മരണംകൂടി; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായില്ല; സംസ്ഥാനത്ത് മരണം ആറായി

2
0

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധ മൂലമുള്ള മരണം. കണ്ണൂർ ധർമ്മടം സ്വദേശിനി ആസിയ ആണ് മരിച്ചത്. ഇവർക്ക് 61 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം ആറായി. ആസിയ ഏതാനും ദിവസങ്ങളായി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇവർക്ക് തിങ്കളാഴ്ച രാത്രിയോടെ ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. ഇവർക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് ഇനിയും തിരിച്ചറിയാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. വർഷങ്ങൾക്കുമുൻപ് ആസിയയ്ക്ക് പക്ഷാഘാതം വന്നിരുന്നു. തുടർന്ന് നാഡീസംബന്ധമായ പ്രശ്‌നങ്ങളും ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ആസിയയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here