
കണ്ണൂര്‍: തലശേരിയില്‍ ബിജെപി നടത്തിയ പൊതുറാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസില്‍ നാല് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലയാട് സ്വദേശി ഷിജില്‍, കണ്ണവം സ്വദേശികളായ ആര്‍. രംഗിത്, വി.വി. ശരത്, മാലൂര്‍ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. മുദ്രാവാക്യം വിളിച്ച പതിനഞ്ചുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തോട് അനുബന്ധിച്ചാണ് തലശേരിയില്‍ ബിജെപിയും യുവമോര്‍ച്ചയും പൊതുറാലി സംഘടിപ്പിച്ചത്. റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.







