Home Breaking News ഓണത്തിന് എല്ലാവര്‍ക്കും സ്‌പെഷ്യല്‍ കിറ്റ്; റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

ഓണത്തിന് എല്ലാവര്‍ക്കും സ്‌പെഷ്യല്‍ കിറ്റ്; റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

1
0


തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ് ലഭിക്കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപ ഹര്‍ഷാദിന്റെ കുടുംബത്തിന് അനുവദിച്ചു. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നല്‍കും. ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും 18 വയസ് വരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ തിരിച്ചെടുക്കല്‍ മന്ത്രിസഭ പരിഗണിച്ചില്ല. അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാളെയാണ് അവസാനിക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here