Home Breaking News കങ്കുവ ഓസ്‌കര്‍ പ്രാഥമിക പരി?ഗണനാ പട്ടികയില്‍

കങ്കുവ ഓസ്‌കര്‍ പ്രാഥമിക പരി?ഗണനാ പട്ടികയില്‍

1
0

തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ തമിഴ് ചിത്രമാണ് കങ്കുവ. ചിത്രം ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. കങ്കുവയെ കൂടാതെ ആടുജീവിതം, സന്തോഷ്(ഹിന്ദി), സ്വതന്ത്ര വീര്‍ സവര്‍ക്കര്‍(ഹിന്ദി), ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ്(ഹിന്ദി-ഇംഗ്ലീഷ്) എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കങ്കുവ ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചെന്ന വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുകയാണ്. പ്രമുഖ ഫിലിം ഇന്‍ഡസ്ട്രി ട്രാക്കര്‍ മനോബാല വിജയബാലന്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലായി. പ്രാഥമിക പരിഗണനാ പട്ടികയില്‍ ഇടംപിടിച്ച സിനിമകളുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ട്വീറ്റിന് താഴെ നിരവധി ഉപയോക്താക്കള്‍ കമന്റുമായെത്തി. ഇത് തമാശയാണോ ?, ലജ്ജാകരമാണ് എന്നിങ്ങനെ സിനിമയുടെ നേട്ടത്തെ പരിഹസിച്ചാണ് ഒട്ടുമിക്കവരും പ്രതികരിച്ചത്. പലരും വന്‍ വിമര്‍ശനങ്ങളും ഉന്നയിച്ചു. സിനിമയെ അഭിനന്ദിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം തീയേറ്ററില്‍ റിലീസായ ഘട്ടത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
നോമിനേഷനുകളുടെ വോട്ടിങ് ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ജനുവരി 12 വരെയാണ് വോട്ടിങ്. ജനുവരി 17 ന് നോമിനേഷനുകളുടെ ഫൈനല്‍ പട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 2 നാണ് ഓസ്‌കര്‍ വിജയികളെ പ്രഖ്യാപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here