Home Kerala ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി.ആൽതൈ സ്ഥാപിച്ച് പ്രതിഷേധം

ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി.ആൽതൈ സ്ഥാപിച്ച് പ്രതിഷേധം

1
0

ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി.പ്രതിക്ഷേധ സൂചകമായി ഇന്ന് രാവിലെ നഗരസഭ കൗൺസിലർമാർ ആലിൻതൈ ലിഫ്റ്റിന് മുൻപിൽ വച്ച് പ്രതിക്ഷേധിച്ചു. നാലാം നിലയിൽ പ്രവർത്തിക്കുന്ന ആർ.ടി.യോ ഓഫീസിലേക്ക് എത്തിയ രണ്ട് പേർ കഴിഞ്ഞ ദിവസം ലിഫ്റ്റിൽ കുടുങ്ങുകയും ഫയർഫോഴ്സ് എത്തി രക്ഷിക്കുകയും ഉണ്ടായി കാലങ്ങളായി ഇത്തരത്തിൽ ആളുകൾ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് നിരവധി തവണ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് ലിഫ്റ്റ് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടുകെണ്ട് നിരവധി പരാതികൾ നല്കി എങ്കിലും യാതെരു നടപടിയും സ്വീകരിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല ഇതിനെ തുടർന്നാണ് നഗരസഭ കൗൺസിലർമാരായ കുമാരി സരള, സെബി വി ബാസ്റ്റ്ൻ, കെ ജയകുമാർ ബി ജെ പി കൗൺസിലർ എ.സി സന്തോഷ് കുമാർ തുടങ്ങിയവർ ആൽതൈ ലിഫ്റ്റിന് മുന്നിൽ സ്ഥാപിച്ച് പ്രതിക്ഷേധിച്ചത് .

ദൈനം ദിനം വയോജനങ്ങളും, സ്ത്രീകൾ ,വികലാംഗർ ഉൾപ്പെടെയുള്ളവർ വിവിധ ഓഫീസ്ആവശ്യങ്ങൾക്കായി കയറി ഇറങ്ങുന്ന സ്ഥലമാണ്. താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസടക്കം നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന സി വിൽ സ്റ്റേഷൻ കെട്ടിടം .പരാതികൾ മുഖവിലക്കിടക്കാതെ മുന്നോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് കൗൺസിലർമാർ ആരോപിച്ചു.തുടർന്ന് അടിയന്തിര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേതനവും നലകി.

LEAVE A REPLY

Please enter your comment!
Please enter your name here