Home Uncategorized കടല്‍ കടന്ന് ലക്ഷദ്വീപില്‍ കേരള മദ്യമെത്തി, 80 ശതമാനവും ബിയര്‍; 21 ലക്ഷത്തിന്റെ വില്‍പ്പന

കടല്‍ കടന്ന് ലക്ഷദ്വീപില്‍ കേരള മദ്യമെത്തി, 80 ശതമാനവും ബിയര്‍; 21 ലക്ഷത്തിന്റെ വില്‍പ്പന

1
0

ലക്ഷദ്വീപില്‍ കേരളത്തില്‍നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയറുമെത്തി. കപ്പല്‍ മാര്‍?ഗമാണ് ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബം?ഗാരം ദ്വീപിലേയ്ക്ക് 267 കെയ്‌സ് മദ്യം എത്തിയത്. ഇതില്‍ 80 ശതമാനവും ബിയറാണ്. 21 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടന്നത്.
ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അളവിലുള്ള മദ്യം തീരംതൊടുന്നത്. 215 കെയ്‌സ് ബിയറും 39 കെയ്‌സ് വിദേശമദ്യവും 13 കെയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപില്‍ എത്തിയിരിക്കുന്നത്. വിനോദസഞ്ചാരത്തിന് മാത്രമായുള്ള ബംഗാരം ദ്വീപില്‍ മാത്രമാണ് മദ്യം വിതരണം ചെയ്യുക. മറ്റു ദ്വീപുകള്‍ മദ്യനിരോധിത മേഖലയായി തുടരും.
നേരത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും ബിയറും കയറ്റി അയയ്ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഒറ്റത്തവണ അനുമതിയായാണ് മദ്യമെത്തിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും നിരക്കില്‍ ലഭിക്കുന്ന 20 ശതമാനം ഇളവ് ‘സ്പോര്‍ട്സി’നും ലഭിക്കും. എക്സൈസ് കമ്മിഷണര്‍ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാന്‍ പെര്‍മിറ്റ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here