
ലോക സിനിമാ ചരിത്രത്തില്‍ പുതുചരിത്രമെഴുതുന്ന 3D ബൈബിള്‍ സിനിമ ‘ജീസസ് ആന്‍ഡ് മദര്‍ മേരി’യുടെ ടൈറ്റില്‍ 3D പോസ്റ്റര്‍ വത്തിക്കാനില്‍ വെച്ച് പ്രകാശനം ചെയ്തു. സിനിമയുടെ 3D പോസ്റ്റര്‍ പ്രകാശന ചടങ്ങ് നിര്‍വഹിച്ച് പോപ്പ് ഫ്രാന്‍സിസ് അനുഗ്രഹിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150-ലധികം ആളുകള്‍ പങ്കെടുത്തിരുന്ന ചടങ്ങില്‍ സിനിമയുടെ നിര്‍മാതാവായ റാഫേല്‍ പോഴോലിപറമ്പില്‍ മാര്‍പാപ്പയ്ക്ക് മാര്‍പാപ്പയുടെ തന്നെ മനോഹരമായ 3D ഫോട്ടോ സമ്മാനിച്ചു.
ലോക സിനിമയെ തന്നെ 3D എഫക്ട്‌സ് കൊണ്ട് അവതാറിലൂടെ വിസ്മയിപ്പിച്ച ചക്ക് കോമിസ്‌കി ഈ പ്രോജക്ടിന്റെ 3D കൈകാര്യം ചെയ്യുന്നു. ബ്രിട്ടനും ഇറ്റലിയിലും ആസ്ഥാനമാക്കിയ മേക്കപ്പ് സ്‌പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്‌തെറ്റിക് മേക്കപ്പിന് നേതൃത്വം നല്‍കുന്നു.
ഹോങ്കോങ്ങ് ആസ്ഥാനമായ ക്യാമെക്‌സ് ആര്‍ട്ട് പ്രൊഡക്ഷന്‍ നിര്‍വ്വഹിക്കുന്നു. 3D സ്റ്റീരിയോയോസ്‌കോപിക് പ്രൊഡക്ഷന്‍ ദുബായ് – ഇന്ത്യന്‍ ആസ്ഥാനമായ XRFX കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ചുമതല ഇന്ത്യന്‍ സ്ഥാപനം ആയ CG പാര്‍ക്കാണ് നിര്‍വഹിക്കുന്നത്.
റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ സിനിമയില്‍ സഹ നിര്‍മ്മാണത്തിലേക്ക് ഖത്തര്‍ വ്യവസായിയായ ഡേവിസ് ഇടകളത്തുരും, യു.എ.ഇ. – ഇന്ത്യയില്‍ നിന്നുമായി 10ഓളം പേരും കൈ കോര്‍ക്കുന്നു.





