
കടുത്തുരുത്തി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കടുത്തുരുത്തി ടൗണ്‍. മുട്ടുചിറ മുതല്‍ ആപ്പാഞ്ചിറവരെ നീളുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും പതിവ് കാഴ്ചയായി മാറുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ വാഹനങ്ങളുടെ എണ്ണം പഴയതില്‍നിന്ന് വലിയതോതില്‍ കൂടിയിട്ടുണ്ട്.രാവിലെയും വൈകീട്ടും കുരുക്കിന്റെ ശക്തി വര്‍ധിക്കുന്നതോടെ കടുത്തുരുത്തി ടൗണ്‍ പിന്നിടാന്‍ വാഹനങ്ങള്‍ക്ക് മണിക്കൂറുകള്‍തന്നെ വേണ്ടിവരുന്നു. രാവിലെയും വൈകീട്ടും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ റോഡു മുറിച്ചുകടക്കേണ്ടിവരുന്ന പ്രായമായവരും സ്ത്രീകളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാര്‍ക്കിങ്ങുമെല്ലാം തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുമ്പോഴും അധികൃതര്‍ക്ക് നിസ്സംഗതയെന്നാണ് നാട്ടുകാരുടെ ആരോപണം. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ റോഡുകളുടെ വശങ്ങളില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തശേഷം പോകുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.ടൗണിലെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കാലങ്ങളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നെങ്കിലും ഒന്നും വിജയിച്ചില്ല. നടപ്പാതകള്‍പോലും വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായി മാറുന്നതോടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് കാല്‍നടയാത്രക്കാര്‍. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിലേക്ക് കാല്‍നടയാത്രക്കാര്‍ക്ക് പ്രവേശിക്കാനാവാത്തവിധത്തിലാണ് പലപ്പോഴും വാഹനങ്ങളുടെ പാര്‍ക്കിങ്.








