കൊറോണാകാലത്ത് കണ്ണീരൊഴുക്കുന്ന ഭൂമിയെക്കുറിച്ച് ഓർക്കുകയാണ് ഈ പെൺകുട്ടി. അവളുടെ ആകുലതകളും ആശങ്കകളും അതിജീവനമന്ത്രങ്ങളും…ഭൂമിയുടെ കണ്ണീർ വിരൽതുമ്പിൽ ആവാഹിച്ച ദേവഭദ്രയ്ക്ക്, കേരളപ്രണാമം കിഡ്‌സ് ക്ലബ്ബിലെ പുതിയ അതിഥിക്ക് സ്വാഗതം…
വണ്ടാഴി കിഴക്കുമുറി വീട്ടിൽ ഷൈനിയുടേയും ധനേഷിന്റേയും രണ്ടാമത്തെ മകളാണ് ദേവഭദ്ര. സഹോദരി ശിവഗംഗ ഇതേ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ്.












