Home Breaking News കണ്ണൂര്‍ സര്‍വകലാശാലക്ക് അന്താരാഷ്ട്ര അംഗീകാരം

കണ്ണൂര്‍ സര്‍വകലാശാലക്ക് അന്താരാഷ്ട്ര അംഗീകാരം

3
0

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഗവേഷണത്തിലെ കണ്ടെത്തലിന് അന്തര്‍ദേശീയ അംഗീകാരം. മാനന്തവാടി കാമ്ബസിലെ ഇക്കോളജിക്കല്‍ പാരസൈറ്റോളജി ആന്‍ഡ് ട്രോപ്പിക്കല്‍ ബയോഡൈവേഴ്‌സിറ്റി ലബോറട്ടറിയിലെ ഗവേഷകര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തിയ പരാദശാസ്ത്ര ഗവേഷണമാണ് ചരിത്രമായത്.പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യ പഠന ഗവേഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാകാവുന്ന പഠനം ലണ്ടനിലെ കേംബ്രിജ് യൂനിവേഴ്‌സിറ്റി പ്രസി!!െന്റ ജേണല്‍ ഓഫ് ഹെല്‍മിന്തോളജിയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. ജന്തുശാസ്ത്ര പഠന വിഭാഗം തലവനായ ഡോ. പി.കെ. പ്രസാദന്‍, ഗവേഷകരായ കെ. ഷിനാദ്, ഷെറിന്‍ ചാക്കോ, കെ. അരുഷ എന്നിവര്‍ ചേര്‍ന്നാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തല്‍ നടത്തിയത്. ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യ ശൃംഖലയില്‍ പെട്ട രണ്ടോ അതിലധികമോ ജീവികളെ ആശ്രയിച്ച് ജീവിതചക്രം പൂര്‍ത്തീകരിക്കുന്ന പത്രവിര (ട്രിമറ്റോഡുകള്‍) വിഭാഗത്തില്‍ പെടുന്ന പരാദങ്ങളില്‍ പെട്ട ലെസിതോഡന്‍ഡ്രിടെ കുടുംബത്തിലെ ‘പ്ലൂറോജനോയിഡസ് വയനാടെന്‍സിസ് ഷിനാദ് ആന്‍ഡ് പ്രസാദന്‍ 2018’ എന്ന് പേര് നല്‍കിയ വര്‍ഗത്തിന്റെ ജീവിതചക്രം കണ്ടെത്തുകയും തുടര്‍ച്ചയായ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്ബത്തിക സഹായത്തോടെയായിരുന്നു പഠനം. ഒട്ടാഗോ സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം പ്രഫ. റോബര്‍ട്ട് പൗളിന്‍, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫ. ലഫേര്‍ട്ടി എന്നിവര്‍ പഠനത്തിന് സാങ്കേതിക സഹായം നല്‍കി. ഭക്ഷ്യശൃംഖലയിലെ വ്യത്യസ്ത തലങ്ങളിലുള്ള ജീവികളിലൂടെ ജീവിതചക്രം പൂര്‍ത്തിയാക്കുന്ന ട്രിമറ്റോഡ് പരാദങ്ങള്‍ നല്ല ജൈവ സൂചകങ്ങളായി അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത്തരം പരാദങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ സഹായകമാകുമെന്ന് ജന്തുശാസ്ത്ര പഠന വിഭാഗം തലവനായ പ്രസാദന്‍ പറഞ്ഞു.ഒച്ചുകള്‍, തുമ്ബികളുടെ ലാര്‍വ, തവളകള്‍ എന്നിവയിലൂടെയാണ് പ്ലൂറോജനോയിഡസ് വയനാടെന്‍സിസ് ജീവിതചക്രം പൂര്‍ത്തിയാക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെതന്നെ ഏഴാമത്തെയും ഇന്ത്യയിലെ നാലാമത്തേതുമാണ് ഈ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here