Home Breaking News കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ചു

കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ചു

3
0

ന്യൂഡല്‍ഹി വിവാദ ബില്ലുകള്‍ പിന്‍ വലിക്കണമെന്നു തുടങ്ങി കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ഉറപ്പ് നല്‍കി. ഇതേതുടര്‍ന്ന് സിംഘു അതിര്‍ത്തിയിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ച് നീക്കാന്‍ ആരംഭിച്ചു.ഡല്‍ഹി അതിര്‍ത്തികളിലെ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടമാണ് ഇതോടെ അവസാനിക്കുന്നത്. ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കാനായിരുന്നു കര്‍ഷക സംഘടനകളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here