Home Kerala തൃപ്പുണ്ണിത്തുറയില്‍ യുവാക്കള്‍ക്ക് വനിതാ പൊലീസിന്റെ ക്രൂര മര്‍ദ്ദനം

തൃപ്പുണ്ണിത്തുറയില്‍ യുവാക്കള്‍ക്ക് വനിതാ പൊലീസിന്റെ ക്രൂര മര്‍ദ്ദനം

1
0

അടിപിടിയുണ്ടാക്കിയവര്‍ക്ക് പിന്നില്‍ നിന്നത് വിനയായി; എന്തിനാണ് ഞങ്ങളെ കൊണ്ടു പോകുന്നതെന്ന് ചോദിച്ചപ്പോള്‍ പൊലീസുകാരുടെ കരണത്തടി; ജീപ്പിലും സ്റ്റേഷനിലും കുനിച്ചു നിര്‍ത്തി മുതുകിലും ഇടിച്ചു; ഒടുവില്‍ യഥാര്‍ത്ഥ പ്രതികളെത്തിയപ്പോള്‍ വിട്ടയയ്ക്കലും; തൃപ്പുണ്ണിത്തുറയില്‍ യുവാക്കള്‍ക്ക് വനിതാ പൊലീസിന്റെ ക്രൂര മര്‍ദ്ദനം

തൃപ്പൂണിത്തുറ: ആറ്റിങ്ങളില്‍ പിങ്ക് പൊലീസാണ് കേരളാ പൊലീസിന് തലവേദനയായത്.തൃപ്പുണ്ണിത്തുറയില്‍ വനിതാ പൊലീസും. വൃശ്ചികോത്സവത്തിനു വന്ന യുവാവിനെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് വനിത എസ്ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ആക്ഷേപം ചര്‍ച്ചകളില്‍. ഉദയംപേരൂര്‍ നടക്കാവ് മേക്കേവെളിയില്‍ സദാനന്ദന്റെ മകന്‍ നിതിന്‍(25) ആണ് പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരന്‍ അരുണിനെയുമാണ് പൊലീസ് മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്യു ജംഗ്ഷനില്‍ ഒരു സംഘം യുവാക്കള്‍ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു. ഇവരെയാണ് പൊലീസ് പിടിച്ചു കൊണ്ടുപോയി മര്‍ദിച്ചത്. തെറ്റിധരിച്ചാണ് പിടിച്ചത്.എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയന്‍ ധരിച്ച പൊലീസുകാരനും കുനിച്ചു നിര്‍ത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം.പിന്നീട് യഥാര്‍ഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പൊലീസ് യുവാക്കളെ പുലര്‍ച്ചെ രണ്ടോടെ വിട്ടയയ്ക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അവശനായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. അകാരണമായി മര്‍ദിച്ച പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മേലുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.

LEAVE A REPLY

Please enter your comment!
Please enter your name here