കലോത്സവത്തിലെ നോണ്‍ വെജ് വിവാദം അനാവശ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്ബുന്നത്.നോണ്‍വെജ് പുറത്തുപോയി കഴിക്കാമല്ലോ. സസ്യേതര ഭക്ഷണം കഴിക്കുന്നതിന് കേരളത്തില്‍ ആരും എതിരല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ നോണ്‍വെജ് നല്‍കാന്‍ തയ്യാറെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി പറഞ്ഞു.(k surendran about non veg foods in kalolsavam)യുവജന കമ്മീഷന്‍ യുവാക്കള്‍ക്കായി എന്താണ് ചെയ്തിട്ടുള്ളതെന്ന് കെ സുരേന്ദ്രന്‍. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കൊള്ളയടിക്കുന്ന ആളുകളായി ഈ കമ്മീഷന്‍ മാറിയിരിക്കുകയാണ്. ഖജനാവ് കാലിയായിട്ടും ധൂര്‍ത്തും കൊള്ളയും അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്ബളമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ശമ്ബളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും കാശില്ല. പൊലീസ് ജീപ്പില്‍ പെട്രോള്‍ അടിക്കാന്‍ പോലും കാശില്ല. ഖജനാവ് കാലിയായിട്ടും ധൂര്‍ത്തും കൊള്ളയും അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്ബളമെന്നും സുരേന്ദ്രന്‍ പറഞ്ഞു.സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കും. ധാര്‍മികമായും രാഷ്ട്രീയമായും തെറ്റായ തീരുമാനമാണ്. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന്‍ യോഗ്യനല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Home Breaking News കലോത്സവത്തില്‍ എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്ബുന്നത്’, നോണ്‍വെജ് പുറത്ത് പോയി കഴിക്കാമെല്ലോ;...





