പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മേയര്‍
തിരുവനന്തപുരം: പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരപരിധിയിലെ ഇറച്ചി വില്പന സ്ഥാപനങ്ങളില്‍ നിന്നും കോഴിക്കടകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന കോഴിമാലിന്യം, അറവുമാലിന്യം എന്നിവ ട്രിഡാ ഉടമസ്ഥതയിലുള്ള സമീപ പ്രദേശത്തും ചാല ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ റോഡരികിലും ചില സ്വകാര്യ പുരയിടങ്ങളിലും നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം അനധികൃത മാലിന്യ നിക്ഷേപം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തുകയും, അവരെ ആക്രമിക്കാന്‍ മുതിരുകയും ചെയ്തു .ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ അവരുടെ ജോലി തടസപ്പെടുത്തുകയും, അവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും, അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ ആര്യ അറിയിച്ചു.നഗരസഭാ പരിധിയില്‍ ഇറച്ചി മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നഗരസഭ ഏഴ്ഏജന്‍സികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. അനധികൃത ഇറച്ചിമാലിന്യ നിക്ഷേപങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കെല്ലാം തന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.




