Home Latest News in Kerala കള്ളിക്കുന്നിലേക്ക് ദുര്‍ഘട യാത്ര

കള്ളിക്കുന്നിലേക്ക് ദുര്‍ഘട യാത്ര

1
0

വേങ്ങശ്ശേരിയിൽനിന്ന് കള്ളിക്കുന്നിലേക്ക് ദുർഘട യാത്ര

അമ്പലപ്പാറ: വേങ്ങശ്ശേരിയില്‍നിന്ന് വയങ്കാവ് പാതയിലൂടെ കള്ളിക്കുന്നിലെത്താന്‍ യാത്രക്കാര്‍ക്ക് ചില്ലറ ദുരിതമൊന്നുമല്ല സഹിക്കേണ്ടത്. കുഴികള്‍നിറഞ്ഞും വിണ്ടുകീറിയും പാത പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതുവഴി ദുരിതയാത്രയാണ്. ഒന്നരക്കിലോമീറ്റര്‍ വരുന്ന പാതയാണ് ഒരുവര്‍ഷത്തിലേറെയായി തകര്‍ന്ന് കിടക്കുന്നത്.എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, എ.എല്‍.പി. സ്‌കൂള്‍, വയങ്കാവ് ഭഗവതിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്കടക്കം നിരവധിപേര്‍ സഞ്ചരിക്കുന്ന പാതയാണിത്. കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിയെടുത്തതോടെ പാതയുടെ വശങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ചെറുദൂരം താണ്ടാന്‍പോലും ഏറെസമയം സഞ്ചരിക്കേണ്ട അവസ്ഥയാണ്. വലിയ ലോറികളടക്കമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നതുമൂലം പാതയുടെ ചിലവശങ്ങള്‍ ഉയര്‍ന്നും താഴ്ന്നുമിരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രദേശത്തെ ക്വാറികളിലേക്ക് വരുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്ന പാതയാണിത്.വഴിവിളക്കുകള്‍ ചിലത് തെളിയാത്തതിനാല്‍ ഇതുവഴി രാത്രിയാത്രയും ഏറെ അപകടകരമാണ്. മഴപെയ്താല്‍ ചെളിക്കുളമാകുന്ന റോഡില്‍ വഴിയും കുഴിയും തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് പതിവാണ്. വീതിക്കൂടുതലുള്ള പാത പൊതുമരാമത്ത് വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ നിലവിലെസ്ഥിതി പരിശോധിക്കുമെന്ന് വാര്‍ഡംഗം കൂടിയായ അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്് പി. വിജയലക്ഷ്മി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here