Home Latest News in Kerala കാത്തിരിപ്പിനൊടുവില്‍ : ഓട ഭാഗികമായി നവീകരിക്കുന്നു

കാത്തിരിപ്പിനൊടുവില്‍ : ഓട ഭാഗികമായി നവീകരിക്കുന്നു

2
0

കാത്തിരിപ്പിനൊടുവിൽ  : പന്തീരാങ്കാവിൽ ഓട ഭാഗികമായി നവീകരിക്കുന്നു

പന്തീരാങ്കാവ്: പത്തുവര്‍ഷമായി മാലിന്യസംഭരണകേന്ദ്രങ്ങളായി കിടന്നിരുന്ന പന്തീരാങ്കാവ് അങ്ങാടിയിലെ ഓടകളുടെ നവീകരണം ഭാഗികമായി തുടങ്ങി. 2019-ലെ പ്രളയത്തില്‍ പന്തീരാങ്കാവ് അങ്ങാടി വെള്ളത്തില്‍ മുങ്ങി കടകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായിരുന്നു. തുടര്‍ന്ന് വെള്ളം ഒഴിഞ്ഞുപോകാന്‍ മണ്ണുമാന്തിയന്ത്രം കൊണ്ട് തുരന്നെടുത്തതിനെത്തുടര്‍ന്ന് മൂന്നുവര്‍ഷമായി അപകടഭീഷണിയിലായിരുന്ന ഭാഗത്ത് മാത്രമാണ് നവീകരണം നടക്കുന്നത്.കച്ചവടക്കാര്‍ മരപ്പലകകൊണ്ട് ചില ഭാഗങ്ങളില്‍ സ്ഥാപിച്ച ചവിട്ടുപടി മാത്രമായിരുന്നു ഈ ഭാഗത്തുള്ളത്. പന്തീരാങ്കാവ് അങ്ങാടിയിലെ ഓടകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഭീഷണിയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ധാരാളംപേര്‍ ഈ കുഴിയില്‍വീണ് അപകടത്തില്‍പ്പെട്ടിരുന്നു.2011 ഒക്ടോബറിലാണ് കൈമ്പാലംമുതല്‍ ഊര്‍ക്കടവുവരെ ഒമ്പതരക്കിലോമീറ്റര്‍ നീളത്തില്‍ റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയത്. ഓട നിര്‍മാണം പന്തീരാങ്കാവ് അങ്ങാടിയില്‍ പലയിടങ്ങളിലായി ഭാഗികമായി നടത്തിയിരുന്നു. പല കഷ്ണങ്ങളായി കിടന്ന ഓടകളുടെ പ്രവൃത്തി എവിടെയും കൂട്ടിയോജിപ്പിച്ചിരുന്നില്ല. ഇപ്പോഴും ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ മഴയിലും പന്തീരാങ്കാവിലെ കടകളില്‍ വെള്ളം കയറിയിരുന്നു. 7, 20,000 രൂപയുടെ പ്രവൃത്തി മാത്രമാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്. ശാസ്ത്രീയമായ രീതിയില്‍ സമ്പൂര്‍ണമായ ഒരു പദ്ധതിയാണ് പന്തീരാങ്കാവില്‍ ഓട നിര്‍മാണത്തില്‍ ആവശ്യം. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന പ്രവൃത്തി ചെറിയൊരു ഭാഗത്തെ പ്രശ്‌നത്തിന് മാത്രമാണ് പരിഹാരമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here