Home Social Issues കാനപണിക്കിടെ പൈപ്പുകള്‍ തകര്‍ന്നു; കുടിവെള്ളമില്ലാതെ 151 വീട്ടുകാര്‍

കാനപണിക്കിടെ പൈപ്പുകള്‍ തകര്‍ന്നു; കുടിവെള്ളമില്ലാതെ 151 വീട്ടുകാര്‍

2
0

കാനപണിക്കിടെ പൈപ്പുകൾ തകർന്നു; കുടിവെള്ളമില്ലാതെ 151 വീട്ടുകാർ

പുത്തൂര്‍: തോണിപ്പാറയില്‍ കാനപണിക്കിടെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ തകര്‍ന്നു. ഇതുമൂലം നാലാംവാര്‍ഡിലെ അമ്പിളിക്കുന്ന് പ്രദേശത്തെ 151 വീട്ടുകാര്‍ ഒരാഴ്ചയായി വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നു.കാന പണിയുന്നതിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തില്‍ കുഴിയെടുക്കുമ്പോഴാണ് പൈപ്പുകള്‍ തകര്‍ന്നത്. സ്വജല്‍ധാര കുടിവെള്ള പദ്ധതിയുടെ പമ്പിങ് മെയിനിലും നാശമുണ്ടായി. ഗുണഭോക്തൃവിഹിതം ഉപയോഗിച്ചാണ് പദ്ധതി നടത്തിക്കൊണ്ടുപോകുന്നത്. വലക്കാവിലെ കുറുമാലി പുഴയോരത്താണ് മോട്ടോര്‍. നാല് കിലോമീറ്റര്‍ പിന്നിട്ടാണ് അമ്പിളിക്കുന്നില്‍ വെള്ളമെത്തിക്കുന്നത്. ഒരാഴ്ച മുമ്പ് ആരംഭിച്ച കാനനിര്‍മാണത്തിനിടെ 120 മീറ്റര്‍ ദൂരം പൈപ്പുകള്‍ തകര്‍ന്നു.പുനഃസ്ഥാപിക്കാനുള്ള ശ്രമവും ബന്ധപ്പെട്ടവര്‍ നടത്തിയില്ലെന്ന് പദ്ധതിയുടെ പ്രസിഡന്റ് എല്‍ദോ പോള്‍ പറഞ്ഞു. കുന്നിന്‍ ചരിവിലാണ് ഭൂരിഭാഗം വീടുകളും. പലര്‍ക്കും കിണറുകളില്ല.പണം നല്‍കി വെള്ളം വാങ്ങുകയാണ് വീട്ടുകാര്‍. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ നിര്‍മാണസ്ഥലത്ത് പ്രതിഷേധവുമായെത്തി. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കാന നിര്‍മിക്കുന്നത്. കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസിലെത്തി അധികൃതരെ കാണും.

LEAVE A REPLY

Please enter your comment!
Please enter your name here