ചെന്നൈ: വാഹനാപകടത്തില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോയമ്പത്തൂര്‍ മധുക്കരയിലായിരുന്നു അപകടം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോണ്‍ ജേക്കബ് (രണ്ട് മാസം പ്രായം) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ ലോറി ഡ്രൈവറായ കരൂര്‍ സ്വദേശി ശക്തിവേല്‍ അറസ്റ്റിലായിട്ടുണ്ട്. മൂവരും സഞ്ചരിച്ച ഓള്‍ട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Home Breaking News കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; തമിഴ്‌നാട്ടില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ പിഞ്ചുകുഞ്ഞും








