Home Breaking News ‘കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍, എന്നും പതിനാറുകാരി ആയിരിക്കട്ടെ എന്റെ അമ്മ’ മല്ലിക സുകുമാരന്റെ സപ്തതി...

‘കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍, എന്നും പതിനാറുകാരി ആയിരിക്കട്ടെ എന്റെ അമ്മ’ മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിരാജ് .

6
0

കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍, എന്നും പതിനാറുകാരി ആയിരിക്കട്ടെ എന്റെ അമ്മ’ മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിരാജ്
മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേര്‍ന്നത്. മല്ലിക സുകുമാരന് ജന്മദിനത്തില്‍ സര്‍പ്രൈസ് സമ്മാനം ട്വന്റിഫോറും ഫ്ളവേഴ്സും ഒരുക്കിയിരുന്നു.
സപ്തതി പിറന്നാള്‍ ഫ്ളവേഴ്സ് കുടുംബത്തിനൊപ്പം ആഘോഷിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്നും മല്ലികാ സുകുമാരന്‍ അറിയിച്ചു.
പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാര്‍ഥന, നക്ഷത്ര, അലംകൃത എന്നിവരും വീട്ടിലെ ആഘോഷപരിപാടികളില്‍ ഒത്തുചേര്‍ന്നു. മല്ലികയുടെ കൊച്ചിയിലെ ഫ്‌ലാറ്റില്‍വച്ചായിരുന്നു പിറന്നാള്‍ ആഘോഷം.
”കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകള്‍. എല്ലായ്‌പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,” എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മല്ലികാ സുകുമാരന്റെ കുടുംബചിത്രം ആരാധകര്‍ ഏറ്റെടുത്തു.
അപൂര്‍വമായാണ് മക്കളും മരുമക്കളും പേരകുട്ടികളുമെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മല്ലിക സുകുമാരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here