Home Breaking News കുട്ടികളുടെ ഗ്രാമസഭ: മതിലകത്ത് തുടക്കം കുട്ടികള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു

കുട്ടികളുടെ ഗ്രാമസഭ: മതിലകത്ത് തുടക്കം കുട്ടികള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു

2
0

കൊടുങ്ങല്ലൂര്‍ കുട്ടികള്‍ ഗൗരവത്തിലിരുന്നു സ്വന്തം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു.എന്നിട്ട് അവര്‍ ആവശ്യപ്പെട്ടു.ബാലവേല ഉണ്ടാകരുത്, പെണ്‍കുട്ടികളോട് വിവേചനമരുത്, ഭിന്നശേഷിക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കണം, വാര്‍ഡില്‍ വായനശാല തുടങ്ങണം, ഉച്ചഭക്ഷണം മികച്ചതാക്കണം, അധ്യാപകര്‍ ശിക്ഷാരീതികള്‍ ഒഴിവാക്കണം, പുസ്തക ഭാരം കുറയ്ക്കണം, ഒരേ യൂണിഫോം നടപ്പിലാക്കണം സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ കുട്ടികളുടെ ഗ്രാമസഭകളിലാണ് കുട്ടികളുടെ ചിന്താശേഷിയും സമൂഹത്തോടുള്ള പ്രതിബദ്ധതയും തെളിഞ്ഞ് കത്തിയത്. മതിലകം പഞ്ചായത്തിലാണ് സംസ്ഥാനത്തിന് മാതൃകയായി കുട്ടികളുടെ ഗ്രാമസഭകള്‍ ആരംഭിച്ചത്. തൃശൂര്‍ ആസ്ഥാനമായുള്ള കിലയുടെ നേതൃത്വത്തില്‍ നടന്ന ബാല സൗഹൃദ മണ്ഡലത്തിനായുള്ള ശില്‍പ്പശാലയിലാണ് കുട്ടികളുടെ ഗ്രാമസഭകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. മതിലകം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ സംഘടിപ്പിച്ച കുട്ടികളുടെ ഗ്രാമസഭ ഇ ടി ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു 11-ാം വാര്‍ഡില്‍ പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 14-ാം വാര്‍ഡില്‍ പി എസ് ആഷ്മി അധ്യക്ഷയായി. ഹസ്‌ന സ്വാഗതവും ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, ഡോ. കെ ജി വിശ്വനാഥന്‍, ടി എസ് സജീവന്‍ എന്നിവര്‍ സംസാരിച്ചു. 11-ാം വാര്‍ഡില്‍ വൈഷ്ണവി വിനോദ് അധ്യക്ഷയായി. വി എസ് ചിത്തിര സ്വാഗതം പറഞ്ഞു. ഇ ടി ടൈസണ്‍ എം എല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, എം കെ പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here