ഇസ്ലാമാബാദ് : ഇന്ത്യ പാക് വിഭജന സമയത്ത് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ റീന ചിബര്‍ നീണ്ട 75 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജന്മഗൃഹം സന്ദര്‍ശിച്ചു.92 വയസുള്ള റീന പതിനഞ്ചാം വയസിലാണ് ഇന്ത്യയിലേക്ക് രക്ഷിതാക്കള്‍ക്കൊപ്പം എത്തിയത്. ഇതിന് ശേഷം ഒരിക്കല്‍ മാത്രമാണ് കുടുംബം പാകിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്താന്‍ അപേക്ഷ നല്‍കിയത്. 1965ല്‍ ഇന്ത്യ പാക് യുദ്ധം നടക്കുന്ന സമയമായതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.ഇപ്പോള്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസയാണ് പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ റീനയ്ക്ക് അനുവദിച്ചത്.തന്റെ പൂര്‍വ്വിക വീട് സന്ദര്‍ശിക്കാനായി ഇന്നലെയാണ് റീന പാകിസ്ഥാനില്‍ എത്തിയത്. റാവല്‍പിണ്ടിയിലെ പ്രേം നിവാസില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് ഇന്ത്യ പാക് അതിര്‍ത്തിയിലെ വാഗ അട്ടാരയിലൂടെയാണ് റീനയ്ക്ക് പാകിസ്ഥാന്‍ പ്രവേശനം അനുവദിച്ചത്. ജന്മഗൃഹത്തിലെത്തിയപ്പോള്‍ തന്റെ കൗമാര കാലത്തെ ഓര്‍മ്മകളും റീന പാക് മാദ്ധ്യമങ്ങളോട് പങ്കുവച്ചു. എല്ലാ മതങ്ങളും പരസ്പരം സാഹോദര്യത്തോടെ നിലനിന്നിരുന്ന കാലത്ത് മുസ്ലീം സമുദായത്തില്‍ നിന്നടക്കം സുഹൃത്തുക്കള്‍ തന്റെ സഹോദരന്‍മാര്‍ക്കുണ്ടായിരുന്നെന്നും, അവര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തുമായിരുന്നു എന്നും റീന ഓര്‍മ്മിച്ചു. ഇന്ത്യയില്‍ ദീര്‍ഘനാള്‍ താമസിച്ചെങ്കിലും തന്റെ പൂര്‍വ്വിക വീടും അയല്‍പക്കവും തെരുവുകളും തന്റെ ഹൃദയത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും റീന അഭിപ്രായപ്പെട്ടതായി ഇന്ത്യന്‍ യുവതിയെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റപ്പോര്‍ട്ട് ചെയ്യുന്നു.
Home Breaking News കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് 75 വര്‍ഷത്തിന് ശേഷം 92 വയസുള്ള ഇന്ത്യാക്കാരി പാകിസ്ഥാനിലെ ജന്മഗൃഹത്തില്‍








