Home Breaking News മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു; പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു; പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

2
0

തിരുവനന്തപുരം: പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. മോര്, തൈര്, ലെസ്സി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു.നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ എസ് മണി അറിയിച്ചു.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലുല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത്. പാലുല്‍പ്പന്നങ്ങള്‍ക്ക് പുറമേ അരി, ഗോതമ്ബ് പൊടി, അരിപ്പൊടി എന്നിവയുടെ വില ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.അരിയടക്കം ധാന്യവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി; ‘വ്യാപാരികള്‍ക്കും ജനത്തിനും ആശയക്കുഴപ്പം’തിരുവനന്തപുരം ന്മ അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ ജിഎസ്ടിയില്‍ വ്യക്തത വേണമെന്ന് സംസ്ഥാന ധനവകുപ്പ് ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ആശയക്കുഴപ്പമാണെന്നും സംസ്ഥാനം അറിയിച്ചു. ഇതുസംബന്ധിച്ച് സെന്റര്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ മറുപടി നല്‍കി.തിങ്കളാഴ്ച മുതലാണ് രാജ്യത്തെങ്ങും അരിയും ഗോതമ്ബും അടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% ജിഎസ്ടി നടപ്പിലാക്കുന്നത്. കഴിഞ്ഞ മാസം 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച്, ലേബല്‍ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്.എന്നാല്‍, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഇതോടെ ചില്ലറയായി തൂക്കി വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമായി. ഇതുവരെ പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതിയുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here