Home Kerala കുമരത്തെ കുരുക്കഴിക്കാന്‍ : ബസ്ബേ

കുമരത്തെ കുരുക്കഴിക്കാന്‍ : ബസ്ബേ

2
0

കുമരത്തെ കുരുക്കഴിക്കാൻ  : വേണം ബസ്‌ബേ
കുമരകം: കുമരകത്ത് ഗതാഗതക്കുരുക്കില്ലാത്ത ദിവസമില്ല. ഇടുങ്ങിയ റോഡ്, വീതി കുറഞ്ഞ കോണത്താറ്റ് പാലം, ചന്തക്കവല-പഞ്ചായത്ത്-ഗുരുമന്ദിരം ബസ് സ്റ്റോപ്പുകള്‍, ചന്തക്കവലയിലെ അനധികൃത പാര്‍ക്കിങ്, ഓട്ടോറിക്ഷ സ്റ്റാന്‍ഡ് തുടങ്ങിയവ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളാണ്.കുമരകം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മുന്‍ എം.എല്‍.എ. കെ.സുരേഷ്‌കുറുപ്പ് കോണത്താറ്റ് പാലം പുനര്‍നിര്‍മാണത്തിനായി 14 കോടി രൂപ അനുവദിച്ചിരുന്നു.ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ചുവപ്പുനാടയില്‍ കുടുങ്ങി.കോട്ടത്തോടിന് സമീപത്തായി ചന്തക്കവലയുടെ വടക്ക് ഭാഗത്തായാണ് ഓട്ടോറിക്ഷ സ്റ്റാന്‍ഡ്. ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ്ങിന് മറ്റ് സംവിധാനങ്ങള്‍ ഇല്ല.ബസ്‌ബേയുടെ സമീപത്തായി സ്റ്റാന്‍ഡിന് സ്ഥലം നല്‍കി നിലവിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് ഇല്ലാതാക്കിയാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകും.ചന്തക്കവല, പഞ്ചായത്ത്, ഗുരുമന്ദിരം എന്നിങ്ങനെ മൂന്ന് ബസ് സ്റ്റോപ്പുകളാണുള്ളത്. ഇവിടങ്ങളില്‍ ബസുകള്‍ നിര്‍ത്തിയാല്‍ ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥിതിയാണ്.ഇതിനെല്ലാം പരിഹാരമായാണ് ബസ്ബേ പദ്ധതി വിഭാവനം ചെയ്തത്.എന്നാല്‍ നിര്‍മാണം എങ്ങുമെത്തിയില്ല. ആദ്യം ഏറ്റെടുത്ത വസ്തു ആരൊക്കെയോ കൊണ്ടു പോയെന്നും പിന്നീട് വാങ്ങിയ കണ്ണാടിച്ചാലിന് സമീപത്തുള്ള ഒരേക്കര്‍ പാടശേഖരത്തിന്റെ നാലു ചുറ്റും സ്വകാര്യവ്യക്തികളുടെ സ്ഥലമാണെന്നും വഴിയില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here