
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്നലെ 59 ഇന്ത്യക്കാരടക്കം 78 പേര്‍ക്കു കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 743 അയി. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാര്‍ 363 അയി.
ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 105 പേര്‍ രോഗവിമുക്തമായി. 637 പേര്‍ ചികിത്സയിലും 23 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. അതേസമയം, 72 വയസ്സുള്ള സ്വദേശിയും രണ്ടു വയസ്സുള്ള വിദേശി കുഞ്ഞും രോഗവിമുക്തമായതായും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.
അതേസമയം കൊറോണ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതു അവധി ഏപ്രില്‍ 26 വരെ നീട്ടുകയും നിലവിലുള്ള കര്‍ഫ്യൂ സമയം വൈകീട്ട് 5 മണി മുതല്‍ കാലത്ത് 6 മണി വരെ നീട്ടുന്നതിനും മലയാളികള്‍ തിങ്ങി വസിക്കുന്ന ജലീബ്, മഹ്ബൂല പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നടപ്പാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം എടുത്തു.




