Home Kerala കെ-റെയില്‍ : തീവ്രവാദപ്പേടിയില്‍ സര്‍ക്കാര്‍

കെ-റെയില്‍ : തീവ്രവാദപ്പേടിയില്‍ സര്‍ക്കാര്‍

1
0

Now, CPM leaders too want SilverLine DPR made public | Kerala News |  Manorama English

കോഴിക്കോട്: കെ-റെയിലുമായി ബന്ധപ്പെട്ടു സമരം തീവ്രമാകുമ്പോള്‍ തീവ്രവാദപ്പേടിയില്‍ സര്‍ക്കാര്‍. സമരത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറുന്നതിനു കോപ്പുകൂട്ടുന്നതായും ഇതു സംസ്ഥാനത്തെ യുദ്ധക്കളമാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. കെ-റെയില്‍ കുറ്റികള്‍ പിഴുതെറിയല്‍ സമരവുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുമ്പോള്‍ രാത്രികാലങ്ങളില്‍ ഇതു മറ്റിടങ്ങളിലേക്കും പടരാനുള്ള സാധ്യതയും മുന്‍കൂട്ടി കാണുന്നു. കെപിസിസി പ്രസിഡന്റ് തന്നെ പിഴുതെറിയല്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ ഇത് ഏറ്റെടുത്തു പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയാല്‍ അതു തീവ്ര നിലപാടുകാരും സംഘടനകളും മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കേന്ദ്രഏജന്‍സികള്‍ ഉള്‍പ്പെടെ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. നേരത്തെ തന്നെ കേരളം തീവ്രാദസംഘടനകളുടെ ഹബ്ബായി മാറുന്നെന്നു കേന്ദ്ര എജന്‍സികള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയും കേരളത്തെ വിലകുറച്ചുകാണിക്കാനും കേന്ദ്രം ശ്രമിക്കുന്നതിന്റെ ഫലമാണെന്നായിരുന്നു ഇരുമുന്നണികളും പ്രത്യേകിച്ച് എല്‍ഡിഎഫും കുറ്റപ്പെടുത്തിയിരുന്നത്. പ്രത്യേകസാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കേന്ദ്രം കര്‍ര്‍ശനമായി നിരീക്ഷിക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ ഇടതുമുന്നണി. സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും തുടക്കം മുതല്‍ ഒടുക്കം വരെ സ്ഥാപിച്ച കെ-റെയില്‍ കുറ്റികള്‍ പിഴുതെറിയുമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ബിജെപിയും സമരമുഖത്താണ്. ഈ സാഹചര്യത്തില്‍ സമര പരമ്പരയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സമരത്തില്‍നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. എതിര്‍പ്പ് ശക്തമാകുകയും സംഘര്‍ഷത്തിലേക്കു കാര്യങ്ങള്‍ നീങ്ങുകയും ചെയ്താല്‍ കേന്ദ്രം പദ്ധതിക്കു സാങ്കേതിക അനുമതി നല്‍കുന്ന കാര്യത്തില്‍ പുനര്‍ചിന്തനം നടത്താനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here