Home Sports കേന്ദ്രത്തിന്റെയും ബി.സി.സി.ഐയുടെയും തീരുമാനത്തിനൊപ്പം: കോലി

കേന്ദ്രത്തിന്റെയും ബി.സി.സി.ഐയുടെയും തീരുമാനത്തിനൊപ്പം: കോലി

1
0

വിശാഖപട്ടണം: ഇന്ത്യ – പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

പാകിസ്താനെതിരേ കളിക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ബി.സി.സി.ഐയും എന്തു തീരുമാനമെടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്ന് കോലി അറിയിച്ചു. നേരത്തെ ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രിയും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

ഓസീസിനെതിരേ ഇന്ന് നടക്കുന്ന ട്വന്റി 20 മത്സരത്തിനു മുന്‍പായി വിശാഖപട്ടണത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോലി.

”പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ രാജ്യത്തിന് എന്താണോ വേണ്ടത്, എന്താണോ ബി.സി.സി.ഐ തീരുമാനിക്കുന്നത് ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും. സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും എന്ത് തീരുമാനിക്കുന്നോ ഞങ്ങളും അതിനൊപ്പമാകും, ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു”-കോലി വ്യക്തമാക്കി.

പാകിസ്ഥാനെതിരേ കളിക്കണോ എന്ന കാര്യം ബി.സി.സി.ഐക്കും കേന്ദ്ര സര്‍ക്കാരിനും വിട്ടിരിക്കുകയാണെന്നായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകള്‍.
പുല്‍വാമ ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കിടയിലെയും ബന്ധം വഷളായിരുന്നു. ഈ അവസരത്തില്‍ ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഉള്‍പ്പടെ പാകിസ്ഥാനുമായുള്ള മത്സരങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കണമെന്ന് മുന്‍ താരങ്ങളടക്കം പലരും ആവശ്യമുന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here