Home Kerala കേരളത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി ഹാവേല്‍സ്. ഉൽപ്പന്നങ്ങൾക്ക് 40% വില കിഴിവ്

കേരളത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി ഹാവേല്‍സ്. ഉൽപ്പന്നങ്ങൾക്ക് 40% വില കിഴിവ്

1
0

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കിയ ഹാവേല്‍സ് ഇന്ത്യ കേരളത്തില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ വീണ്ടും സഹായവുമായെത്തുന്നു.
വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും അവരവരുടെ വീടുകളിലേക്ക് ജനങ്ങള്‍ മടങ്ങി തുടങ്ങി. എന്നാല്‍ വീട് വാസയോഗ്യമാക്കാനും ജീവിതം സാധാരണ ഗതിയിലാക്കാനും ഒരുപാട് സാധനങ്ങള്‍ ആവശ്യമുണ്ട്. വീടിന് ആവശ്യമായ നിരവധി ഇലക്ട്രിക്ക് ഉപകരണങ്ങളുടെ നിര്‍മ്മാക്കാളാണ് ഹാവേല്‍സ്. വെള്ളപ്പൊക്കത്തില്‍ നശിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ക്കു പകരം ചെലവു കുറച്ച് പുതിയവ വാങ്ങുന്നതിനായി സഹായിക്കാനാണ് ഹാവേല്‍സിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ഹാവേല്‍സ് ഇന്ത്യയുടെ എല്ലാ ഉല്‍പ്പന്നങ്ങളും സെപ്റ്റംബര്‍ 30വരെ ജിഎസ്ടി ഉള്‍പ്പടെ 40 ശതമാനം വിലക്കുറവില്‍ ലഭ്യമാകും. ഹാവേല്‍സിന്റെ എല്ലാ ഡീലര്‍മാരും റീട്ടെയില്‍ നെറ്റ്‌വര്‍ക്കും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഈ ദൗത്യത്തില്‍ പങ്കുചേരുന്നു.
കേരളത്തില്‍ നിന്നുള്ള കോളുകള്‍ക്കായി പ്രത്യേക ടോള്‍-ഫ്രീ നമ്പറും (18001031313)ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്തുള്ള ഡീലര്‍മാര്‍, റീട്ടെയിലുകാര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഹാവേല്‍സ് ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, സഹായങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഈ നമ്പറിലൂടെ സാധ്യമാകും.
> > കേരളത്തോടൊപ്പം ഹാവേല്‍സ് ഉണ്ടെന്നും കേരളത്തിന്റെ പുനഃനിര്‍മ്മിതിക്കായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കിയതും ഇപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഇളവു നല്‍കിയിരിക്കുന്നതും കേരളത്തിലെ ജനങ്ങളോടുള്ള പിന്തുണ പ്രകടിപ്പിക്കലാണെന്നും ഹാവേല്‍സ് ഇന്ത്യ കേരളം,തമിഴ്‌നാട് ബിസിനസ് യൂണിറ്റ് മേധാവി എം.പി. മനോജ് പറഞ്ഞു.
കഴിഞ്ഞ മാസം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി സിഎംഡി അനില്‍ ഗുപ്ത തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഇങ്ങനെയൊരു ചിന്ത ഉദിച്ചതെന്നും ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതില്‍ ഇവിടുത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച കൂട്ടായ്മ അദേഹത്തെ ആകര്‍ഷിച്ചെന്നും ഈ നടപടികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ പിന്തുണയാകുമെന്നാണ് കരുതുന്നതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here