Home National ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍

ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍

1
0

ന്യൂഡല്‍ഹി: രബീന്ദ്രനാഥ ടാഗോര്‍ വിശ്വഭാരതി സര്‍വകലാശാല സ്ഥാപിച്ച ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടി.റിയാദില്‍ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലായിരുന്നു തീരുമാനം. ഇതോടെ ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്തായി ശാന്തിനികേതന്‍ മാറി. 2010 മുതല്‍ യുനെസ്‌കോയുടെ താത്കാലിക പട്ടികയുടെ ഭാഗമായിരുന്നു ശാന്തിനികേതന്‍. 1863-ല്‍ ആശ്രമമെന്ന നിലയില്‍ സ്ഥാപിതമായ ശാന്തിനികേതന്‍ പിന്നീട് 1901-ല്‍ ടാഗോര്‍ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു.എല്ലാ ഇന്ത്യക്കാര്‍ക്കും അത് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.രബീന്ദ്രനാഥ ടാഗോറിന്റെ പട്ടണമായ നമ്മുടെ ശാന്തിനികേതന്‍ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. പ്രദേശത്തിന്റെ മഹത്വം നിലവില്‍ ലോകം തിരിച്ചറിയുന്നു. ബംഗാളിനെയും ടാഗോറിനെയും അദ്ദേഹത്തിന്റെ സാഹോദര്യ സന്ദേശങ്ങളെയും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും മമതാ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here