Home Kerala കേരളത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെ താലിബാനിസം നടപ്പാക്കുകയാണ് ; കെ.സുരേന്ദ്രന്‍

കേരളത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെ താലിബാനിസം നടപ്പാക്കുകയാണ് ; കെ.സുരേന്ദ്രന്‍

2
0

കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ത്താ​ശ​യോ​ടെ താ​ലി​ബാ​നി​സം ന​ട​പ്പാ​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ൻ

 

കോഴിക്കോട്: കേരളത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെ പോപ്പുലര്‍ ഫ്രണ്ട് താലിബാനിസം നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ കലാപങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ട്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ അക്രമികള്‍ കൊലപ്പെടുത്തിയത് ക്രൂരമായിട്ടാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് കെ.എസ്.ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ല. പ്രദേശത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിലാണ് സംഘര്‍ഷമെന്നും ഇക്കാര്യം എസ്ഡിപിഐ നേതാക്കള്‍ തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഒത്താശയില്‍ പോലീസ് എസ്ഡിപിഐക്ക് സഹായം നല്‍കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ തടയാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. മുഖ്യമന്ത്രി വളരെ ഒഴുക്കന്‍ മട്ടിലാണ് പ്രതികരിച്ചത്. അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നില്‍ക്കുകയാണെന്നും ആഭ്യന്തരവകുപ്പ് ദയനീയ പരാജയമാണെന്നും സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് കേരള സമൂഹത്തിന് പൊതുവിപത്തായി മാറിയിരിക്കുകയാണ്. ഭീകരവാദികളുടെ മുന്നില്‍ ബിജെപി മുട്ടുമടക്കാന്‍ തയാറല്ലെന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരേ ശക്തമായ പ്രചരണം നടത്തുമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here