Home Breaking News കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തും

കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തും

1
0

തിരുവനന്തപുരം: ജൂൺ ഒന്നോട് കൂടി കേരളത്തിൽ കാലാവർഷമെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മെയ് 31ഓടെ ശക്തിപ്രാപിക്കും. ഇതാണ് കേരളത്തിൽ കാലാവർഷമായി എത്തുന്നത്.
മാലദ്വീപിന്റെ പല ഭാഗങ്ങളിലും കാലവർഷം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അതേസമയം മധ്യപടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കും. തീവ്രന്യൂന മർദമായി മാറുന്ന ഇത് ഒമാൻ യെമൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അറബിക്കടലിൽ മൽസ്യ ബന്ധനം പൂർണമായി നിരോധിച്ചു. ആഴക്കടൽ, ദീർഘദൂര മൽസ്യബന്ധനത്തിൽ ഏർപ്പെട്ടവർ ഉടനടി കേരളത്തിലോ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തോ എത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here