തിരുവനന്തപുരം: സ്ഥാനത്ത് കൊറോണ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന ഐസിഎംആർ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സമ്പർക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത.് പത്ത് മുതൽ 11 ശതമാനം വരെ ആളുകൾക്കാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം കേരളത്തിലില്ലെന്നും കൊറോണ വ്യാപനം വർദ്ധിക്കുന്നത് പുറത്തുനിന്നും എത്തുന്നവരിലൂടെയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും മുൻ കരുതൽ പാലിക്കണം. ഉറവിടം കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകൾ എങ്ങനെ ഉണ്ടാകുന്നു എന്ന കാര്യം ആരോഗ്യ വിദഗ്ധർ പരിശോധിക്കുകയണ്. ഉറവിടം കണ്ടെത്താനാകാത്ത കേസുകളുടെ എണ്ണം സംസ്ഥാനത്ത് കുറവാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ ആകമാനമാണ് ഐ.സി.എം.ആർ പഠനം നടത്തിയത് .പഠന റിപ്പോർട്ട് കിട്ടിയാൽ കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തിൽകൊറോണ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ ഐസിഎംആർ സർവ്വേ നടത്തിയിട്ടുണ്ട്. പത്തുലക്ഷം ജനസംഖ്യയുള്ള ജില്ലകളിൽ നിന്ന് 40 പേരുടെ സാമ്പിൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. ഇതിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെ കാണണമെന്നാണ് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നത്.
Home Breaking News കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നത് പുറത്തുനിന്ന് വരുന്നവരിലൂടെ; ഐസിഎംആർ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി








