Home Kerala കേരള സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

കേരള സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

6
0

റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുടെകുടുംബത്തിലെ മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രില്‍ 20 ന് മുന്‍പ് തന്നെ വാങ്ങണമെന്നും അതിന് ശേഷം കേന്ദ്രത്തിന്റെ വാഗ്ദാനപ്രകാരമുള്ള ഭക്ഷ്യധാന്യം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ കടകളില്‍ രാവിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും വിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്
റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുടെകുടുംബത്തിലെ മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ആധാര്‍ നമ്പര്‍ ഫോണ്‍ നമ്ബര്‍ എന്നിവ നിര്‍ബന്ധമായി രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ റേഷന്‍ കടകളില്‍ ഒരേ സമയം 5 പേര്‍ മാത്രമേ എത്താവൂ എന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here