Home Breaking News കേര സംരക്ഷണത്തിന് ജൈവവള പ്രയോഗവുമായി കോതമംഗലം കൃഷിഭവന്‍

കേര സംരക്ഷണത്തിന് ജൈവവള പ്രയോഗവുമായി കോതമംഗലം കൃഷിഭവന്‍

2
0

കോതമംഗലം: നാളികേര ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ പങ്കാളികളാവണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ.
മുനിസിപ്പല്‍ കൃഷി ഭവന്‍ പരിധിയിലെ കേര സംരക്ഷണ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് നാളികേര ഉല്‍പ്പാദനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും,കൃഷി വകുപ്പിന്റെ പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ചും എം എല്‍ എ സൂചിപ്പിച്ചത്.വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അദ്ധ്യക്ഷയായി.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി പി സിന്ധു പദ്ധതി വിശദീകരിച്ചു.സിബി മങ്ങാട്ട് എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ നടത്തിയ ചടങ്ങില്‍ കൗണ്‍സിലര്‍മാരായ രമ്യാ വിനോദ്,റോസിലി ഷിബു,പി ആര്‍ ഉണ്ണിക്കൃഷ്ണന്‍,വിദ്യാ പ്രസന്നന്‍, കൃഷി ഉദ്യോഗസ്ഥരായ ഇ.പി സാജു,രഞ്ജിത് തോമസ്,പ്രദീപ് ഒ പി,കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.തെങ്ങിന് ജൈവവളമായി പയറു വിത്തു വിതയ്ക്കല്‍,ശീമക്കൊന്നയുടെ പച്ചില വളപ്രയോഗം,ശീമക്കൊന്ന കമ്പു നടീല്‍ എന്നിവ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തി. കൃഷി ഫീല്‍ഡ് ഓഫീസര്‍ എല്‍ ഷിബി സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ ഭാനുമതിരാജു നന്ദിയും രേഖപ്പെടുത്തി.മുനിസിപ്പല്‍ കൃഷിഭവന്‍ മുഖേന എണ്ണായിരത്തോളം തെങ്ങുകള്‍ക്ക് പയറു വിത്തു വിതരണവും,അയ്യായിരം ശീമക്കൊന്ന കമ്പുകളുടെ വിതരണവും നടത്തുന്നുണ്ട്.ശീമക്കൊന്ന കമ്പുകള്‍ കൃഷിയിടത്തില്‍ത്തന്നെ വേലിയരികിലൂടെ നട്ടുവളര്‍ത്തുന്നതു വഴി നേരിട്ട് തെങ്ങുകള്‍ക്ക് ഹെക്ടറിന് ഒരു വര്‍ഷത്തില്‍ 5 ടണ്ണോളം ജൈവവള ലഭ്യത ഉറപ്പാക്കാവുന്നതാണ്.നാളികേര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാ കൃഷിഭവനിലും നടത്തുന്നുണ്ടെന്നും,നാളികേര കര്‍ഷകര്‍ അതാതു കൃഷിഭവനുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ പങ്കാളികളാവണമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here