
കൊടകര കുഴല്‍പ്പണ കേസ്, തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തന്റെ കൈകള്‍ ശുദ്ധമാണ്. ഒരു ചെറിയ കറപോലും ഇല്ല.ഏത് അന്വേഷണവും നേരിടാന്‍ ആത്മവിശ്വാസം ഉണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു
തിരൂര്‍ സതീശിന് സിപിഐഎം സാമ്പത്തിക സഹായം ചെയ്തു. എംകെ കണ്ണന്റെ ബാങ്കില്‍ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നില്‍ വിഡി സതീശനും ഉണ്ട്. ധര്‍മരാജന്‍ ഷാഫിക്ക് പണം നല്‍കിയെന്നും പറഞ്ഞ് കോണ്‍ഗ്രസുകാര്‍ വിളിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. പിണറായിക്കും വിഡി സതീശനും വലിയ തിരിച്ചടി ഉണ്ടാകും. വോട്ടെണ്ണി കഴിഞ്ഞാല്‍ മുന്നണി ഘടന തന്നെ മാറും. അതിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ വഖഫ് ബോര്‍ഡ് കടുംപിടുത്തത്തില്‍ നിന്ന് പിന്മാറണം. മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ വഖഫ് ബോര്‍ഡ് നിയമ ഭേദഗതിയെ എതിര്‍ത്തത് എന്തിനാണ്. വഖഫ് ബോര്‍ഡ് പരിഷ്‌കാരത്തെ യുഡിഎഫും എല്‍ഡിഎഫും പിന്തുണയ്ക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Home Breaking News ‘കൊടകര കുഴല്‍പ്പണ കേസ്, ഒരു ചെറിയ കറപോലും ഇല്ല, തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: കെ സുരേന്ദ്രന്‍.





