Home Breaking News കോടതി ഉത്തരവില്‍ സന്തോഷമോ ദുഃഖമോയില്ല; പ്രതി പ്രബലനാണ്, എന്തും സംഭവിക്കാം: ബാലചന്ദ്രകുമാര്‍

കോടതി ഉത്തരവില്‍ സന്തോഷമോ ദുഃഖമോയില്ല; പ്രതി പ്രബലനാണ്, എന്തും സംഭവിക്കാം: ബാലചന്ദ്രകുമാര്‍

1
0

ഗൂഢാലോചന കേസില്‍ കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഉത്തരവില്‍ പ്രത്യേകിച്ച് സന്തോഷമോ ദുഃഖമോയില്ല. പ്രധാന സാക്ഷിയെന്ന നിലയില്‍ ആശങ്കയുണ്ട്. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാം. കോടതി ഉത്തരവ് പ്രോസിക്യൂഷന് തിരിച്ചടിയല്ല ജാമ്യം ലഭിക്കുന്നതിലൂടെ വാദമുഖങ്ങള്‍ ഇല്ലാതാകുന്നില്ല. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന ഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കും. കേട്ട് കേള്‍വിയില്ലാത്ത കാര്യങ്ങളാണ് കോടതിയില്‍ നടന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ലൈംഗിക പരാതി വ്യാജമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പരാതിക്കാരിയെ അറിയില്ലെന്നും മൊഴി കൊടുക്കാന്‍ അവര്‍ വന്നിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here