Home Kerala കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി, ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്

കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി, ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്

7
0

 

മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം.

എല്ലാ ജില്ലകളിലും എസ്.പി ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കനത്ത മഴ വകവയ്ക്കാതെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

മലപ്പുറത്ത് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസലിന്റെ തലയ്ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിക്ക് പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റുകയാണ്.

പരിക്കേറ്റവരെ മാറ്റുമ്‌ബോഴും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രതിഷേധ മാര്‍ച്ച് മാറ്റിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here