Home Breaking News കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്: അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും

കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്: അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും

3
0

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് വിജിലന്‍സിന് കൈമാറിയേക്കും. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സാമ്ബത്തിക ക്രമക്കേട് നടന്ന കുറ്റകൃത്യമായതിനാല്‍ വിജിലന്‍സിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കി.തുടരന്വേഷണ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുംകോഴിക്കോട് കോര്‍പ്പറേഷനില്‍ അനധികൃതമായി 300ലേറെ കെട്ടിടങ്ങള്‍ക്ക് നമ്ബറനുവദിച്ചെന്നാണ് പ്രാഥമിക നിഗമനം. കോര്‍പ്പറേഷന്‍ കെട്ടിടങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഫറോഖ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്. ഇതിലെ ഒരു കേസില്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 7 പേരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കും ബന്ധമുണ്ടോ എന്നത് കണ്ടെത്താനുണ്ട്.സാമ്ബത്തിക ക്രമക്കേട് വന്‍തോതില്‍ നടന്നതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് വിഭാഗത്തിന് കേസ് കൈമാറുന്നതാണ് ഉചിതമെന്നുകാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ വഴി സംസ്ഥാന പോലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്തയച്ചത്. കോര്‍പ്പറേഷനിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സിന് പരാതികളും കിട്ടിയിട്ടുണ്ട്. പുതിയ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ റവന്യൂ വിഭാഗം ജീവനക്കാരില്‍ നിന്ന് വിജിലന്‍സ് സംഘം വിവരങ്ങളെടുത്തിരുന്നു.ഇത് കൂടി പരിഗണിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നതാവും ഉചിതമെന്ന് പോലീസ് അറിയിച്ചത്. ഒരു കേസിനപ്പുറത്തേക്ക് പോലീസ് പോകാത്തതില്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ, കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടിയ മറ്റ് ക്രമക്കേടുകളില്‍ അന്വേഷണം നടത്താന്‍ കഴിയൂ എന്നും ക്രമക്കേടിന് ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും പോലീസ് വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here