Home Latest News in Kerala കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ആകാശപാത സജ്ജം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ആകാശപാത സജ്ജം

1
0

കോ​ഴി​ക്കോ​ട് ഗവ. മെഡിക്കല്‍ കോളജില്‍ ആകാശപാത സജ്ജം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ മൂന്ന് ആശുപത്രികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആകാശപാത പുതുവത്സരസമ്മാനമായി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.മെഡിക്കല്‍ കോളജ് ആശുപത്രി, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് (പി.എം.എസ്.എസ്.വൈ) എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയപാത. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലേക്കും പി.എം.എസ്.എസ്.വൈയിലേക്കും കൊണ്ടുപോകുന്നത് സ്‌ട്രെച്ചറിലും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളിലുമാണ്. ഈ ബുദ്ധിമുട്ടുകള്‍ക്കാണ് ആകാശപാതയിലൂടെ പരിഹാരമാവുക.മേല്‍ക്കൂരയടക്കം ഉള്ളതിനാല്‍ ഏത് കാലാവസ്ഥയിലും ഇതിലൂടെ സഞ്ചരിക്കാം. സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജുകളിലെ രണ്ടാമത്തെ ആകാശപാതയാണിത്. നിലവില്‍ തിരുവനന്തപുരത്താണ് പാതയുള്ളത്. പാതയുടെ ഉദ്ഘാടനം ജനുവരി ആദ്യവാരം ഉണ്ടാവും. മാതൃശിശു ആരോഗ്യകേന്ദ്രത്തി!!െന്റ (ഐ.എം.സി.എച്ച്) കെട്ടിടത്തെ കൂടി പാതയുടെ ഭാഗമാക്കാനുള്ള സംവിധാനങ്ങള്‍ ഭാവിയിലുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here