
കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളില്‍ 2,833 കിടക്കകളില്‍ 1,701 എണ്ണം ഒഴിവുണ്ട്. 133 ഐ.സി.യു കിടക്കകളും 41 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 595 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 364 കിടക്കകള്‍, 39 ഐ.സി.യു, 22 വെന്റിലേറ്റര്‍, 325 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒന്‍പത് സി.എഫ്.എല്‍.ടി.സികളിലായി 968 കിടക്കകളില്‍ 819 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എല്‍. ടി.സികളില്‍ 384 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1,994 കിടക്കകളില്‍ 1,568 എണ്ണം ഒഴിവുണ്ട്.







