
കണ്ണൂര്‍: കോവിഡ് കഴിഞ്ഞു എന്ന തോന്നല്‍ ആളുകളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെതിരെബോധവത്കരണം കുറേക്കൂടി ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ കോവിഡ്-19 സ്ഥിതി വിവരം അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച സാഹചര്യങ്ങളുള്ള ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും പോലും വീണ്ടും കോവിഡ് തരംഗം ഉണ്ടായിട്ടുണ്ട്. അതിനാല്‍ നമ്മളും വീണ്ടും ഒരു കോവിഡ് തരംഗം പ്രതീക്ഷിക്കണം. ഹോസ്പിറ്റലിലെ കിടക്കകളുടെ ഒഴിവ്, ഐസിയുവിന്റെ ഒഴിവ് എന്നിവ നിരന്തരമായി വിലയിരുത്തണം. വാക്സിനേഷന് ശേഷമുള്ള സാഹചര്യത്തില്‍ മാറ്റമുണ്ട്. റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജില്ലയില്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇത് ആവശ്യമാണ്. വാക്സിനേഷനോടുള്ള വിമുഖത ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. നിലവില്‍ സിനിമാ തീയറ്ററുകളിലുള്‍പ്പെടെ ഒറ്റ ഡോസ് മതിയെന്ന് വച്ചത് രണ്ട് ഡോസിനുള്ള സമയം ആകാത്തവര്‍ ഉണ്ടാകാം എന്നതിനാലാണ്. പക്ഷേ, ഇനി രണ്ട് ഡോസും നിര്‍ബന്ധമാക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ ഇതുവരെയുള്ള കോവിഡ് കേസുകള്‍ 2,82,287 ആണ്. ആകെ പരിശോധനകള്‍ 22,40,22. സംസ്ഥാനം പ്രഖ്യാപിച്ച ജില്ലയിലെ കോവിഡ് മരണം 2601. അപ്പീലിലൂടെ പ്രഖ്യാപിച്ച കോവിഡ് മരണം 243. കഴിഞ്ഞ ഓഴ്ചത്തെ ടിപിആര്‍ 9.6 ശതമാനമാണ്. കണ്ണൂര്‍ ജില്ലാശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള നിര്‍മാണ പ്രവൃത്തി 2022 ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കാന്‍ ബിഎസ്എന്‍എല്ലിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. 2019ല്‍ പ്രവൃത്തി തുടങ്ങിയ പദ്ധതിയുടെ സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ (എസ്പിവി) ബിഎസ്എന്‍എല്‍ ആണ്. സംസ്ഥാനത്തെ കിഫ്ബിയുടെ ആദ്യ പ്രവൃത്തിയാണിത്. പ്രവൃത്തിയുടെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി ആശുപത്രി സന്ദര്‍ശിച്ച മന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാരി ന്റെ വിശ്വാസം ബിഎസ്എന്‍എല്‍ നഷ്ടപ്പെടുത്തിയാല്‍ സര്‍ക്കാരിന് മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.






