
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബീച്ചിലേക്ക് പ്രവേശനം നിഷേധിച്ചു. സന്ദര്‍ശകരുടെ എണ്ണം നാലിലൊന്നായി ചുരുക്കി. നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.




