കോവിഡ് പ്രതിസന്ധിയിലും പുതിയ സംവിധാനങ്ങളിലൂടെ കരുത്താർജിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ
പ്രത്യേക പദ്ധതികൾ:
ഓൺലൈൻ ഡെലിവറി
ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് കടകൾ തുറക്കുന്ന സമയം കേന്ദ്രീകരിച്ചുളള സപ്ലൈ മാറ്റം
കൗണ്ടഡ് ഡീവാട്ടറിംഗ് മെഷീൻ സ്ഥാപിക്കുന്ന




തിന് എട്ട് ലക്ഷം രൂപ
വികേന്ദ്രീകൃത പശുചികിത്സായൂണിറ്റുകൾ
കിടാരി പാർക്ക്
പുതിയ പാൽ ഉൾപ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിന് പ്രൊഡക്ട്‌സ് ഹബുകൾ
ഓൺലൈൻവഴി ഉപഭോക്താക്കൾക്ക് പാലും പാലുൽപ്പന്നങ്ങളും
കോവിഡ് 19 വ്യാപനം കാർഷിക മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ക്ഷീരകർഷകർക്ക് നൂതന സംവിധാനങ്ങളൊരുക്കി കരുത്തുപകരാൻ മിൽമ എറണാകുളം മേഖലാ യൂണിയന് കഴിഞ്ഞു.
ക്ഷീരകർഷകർ സംഭരിക്കുന്ന പാൽ മുഴുവനായി ഡയറികളിൽ സംഭരിക്കാൻ കഴിയാതെ പാൽ വിപണനമേഖല പ്രതിസന്ധി നേരിട്ടപ്പോൾ പാൽ വിപണനത്തിന് ഓൺലൈൻ ഡെലിവറി കേന്ദീകരിച്ചുള്ള വിപണസംവിധാനം ഒരുക്കിക്കൊണ്ടാണ് മിൽമ പ്രധാനമായും കർഷകർക്ക് താങ്ങായി മാറിയത്.
കടകൾ തുറക്കുന്ന സമയം കേന്ദ്രീകരിച്ചുളള സപ്ലൈ മാറ്റത്തോടെ ക്ഷീരകർഷകർ സംഘങ്ങളിലേക്ക് നൽകിയ മുഴുവൻ പാലും വിതരണം ചെയ്യാൻ മിൽമ എറണാകുളം മേഖലയ്ക്ക് കഴിഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ മേഖലായൂണിയൻ അംഗീകരിച്ച 2020 – 21 ലെ 728 കോടി രൂപയുടെ ബഡ്ജറ്റിൽ ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയ പ്രവാസികൾക്ക് ആശ്വാസമായി പശു ലോൺ സബ്‌സിഡി പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്.
നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനസഹായവും, നിർദ്ധരരായ ക്ഷീരകർഷകരുടെ കുട്ടികൾക്ക് പ്രത്യേക സഹായപദ്ധതികളും നൽകിവരുന്നു.
ക്ഷീരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഉണക്കചാണകവിപണനവും ലക്ഷ്യമിടുന്നു. ഇതിനുള്ള കൗണ്ടഡ് ഡീവാട്ടറിംഗ് മെഷീൻ സ്ഥാപിക്കുന്നതിനും എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുമൂലം ചാണകഗന്ധം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ഒരു പരിധിവരെ പരിഹരിക്കാൻ മിൽമ എഎറണാകുളം മേഖലായുണിയൻ ലക്ഷ്യമിടുന്നു.
കൂടാതെ അന്യസംസ്ഥാനങ്ങളിൽനിന്നും ഗുണമേന്മയുടെ കിടാരികളെ കൊണ്ടുവന്ന് വളർത്തി ക്ഷീരകർഷകർക്ക് കൈമാറുന്ന കിരാടി പാർക്ക് മിൽമ കട്ടപ്പന ഡയറിയോട് അനുബന്ധിച്ചുള്ള സ്ഥലത്ത് സ്ഥാപിക്കുന്നതിന് ബഡ്ജറ്റിൽ തുക വരയിരുത്തിയിട്ടുണ്ട്.
ഉപവരുമാനമായി കൃഷിവകുപ്പുമായി സഹകരിച്ച് തേനും പാലും പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കൂടാതെ ക്ഷീരസംഘങ്ങൾക്കും ക്ഷീരോദ്പാകർക്കുമുള്ള 5 കോടിയോളം രൂപയുടെ ക്ഷേമപദ്ധതികളും യൂണിയൻ ബഡ്ജററിൽ വകയിരുത്തിയിട്ടുണ്ട്.
സമയബന്ധിതമായി കന്നുകാലികൾക്കുള്ള ചികിത്സ ലഭ്യമാക്കുന്നതിനായി വികേന്ദ്രീകൃത പശുചികിത്സായൂണിറ്റുകളും മിൽമ എറണാകുളം യൂണിയൻറെ നാല് ജില്ലകളിൽ നൽകുന്നതിനായി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന ക്ഷീരോൽപാദനം ഭാവിയിൽ പ്രതിസന്ധി സൃഷ്ടിക്കുവാതിരിക്കുവാൻ പര്യാപ്തമായ വിപണന മേഖല കണ്ടെത്താനും പുത്തൻ മാറ്റങ്ങൾക്കും ബഡ്ജറ്റിൽ വിഭാവനം ചെയ്യുന്നു.
പുതിയ പാൽ ഉൾപ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിനും പ്രൊഡക്ട്‌സ് ഹബുകൾ സ്ഥാപിച്ച് ക്ഷീരോൽപ്പന്നങ്ങളുടെ വിപണനം കൂടുതൽ മേഖലകളിലേക്ക് എത്തിക്കുവാനും മേഖലായൂണിയൻ ലക്ഷ്യം വയ്ക്കുന്നു.
മിൽമ ഓൺലൈൻവഴി ഉപഭോക്താക്കൾക്ക് പാലും പാലുൽൽപ്പനങ്ങളം ലഭ്യമാക്കി ഉപഭോക്തൃ സംതൃപ്തിയിലൂടെ ക്ഷീര കർഷകക്ഷേമം കൂടുതൽ ശാക്തീകരിക്കുവാൻ മിൽമ എറണാകുളം ജില്ലാ മേഖലായൂണിയൻ പ്രതിജ്ഞാബദ്ധമാണ്.
ജോൺ തെരുവത്ത്,
മിൽമ എറണാകുളം മേഖലാ യൂണിയൻ,
ഫോൺ 9447194787




